02:28pm 11 November 2026
NEWS
ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി കൊലക്കേസിൽ അറസ്റ്റിൽ
12/10/2025  08:31 AM IST
nila
ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി കൊലക്കേസിൽ അറസ്റ്റിൽ

കൊലക്കേസിൽ ഒളിവിലായിരുന്ന ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ അറസ്റ്റിലായി. അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. 2019ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനഃസൃഷ്ടിച്ചും പൂജ വിവാദനായികയായിരുന്നു.  അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസിലാണ് ഇവർ ഇപ്പോൾ അറസ്റ്റിലായത്.

സെപ്റ്റംബർ 23 ന് അലിഗഡിൽ വച്ചാണ് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. അഭിഷേക് ഗുപ്തയെ കൊല്ലാൻ പൂജയും ഭർത്താവും വാടകക്കൊലയാളിയെ നിയോഗിക്കുകയായിരുന്നെന്നാണു കേസ്. കേസിൽ പൂജയുടെ ഭർത്താവ് അശോക് പാണ്ഡെയെയും വാടക കൊലയാളിയെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. 

 സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൂജയ്ക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img