
ധനുഷ് സംവിധാനം ചെയ്തു, നായകനായി അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'ഇഡലി കടൈ'. ഈ സിനിമക്ക് ശേഷം 'പോർ തൊഴിൽ' എന്ന ചിത്രം സംവിധാനം ചെയ്ത വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന തന്റെ 54-ാമത്തെ ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ പൂജ ഹെഗ്‌ഡെയുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഒടുവിൽ മലയാളി നടിയായ മമിത ബൈജുവിനെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തിരഞ്ഞെടുത്തത്. ഈ സിനിമക്ക് ശേഷം ധനുഷ്, 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ധനുഷിന്റെ 55-ാമത്തെ ചിത്രമായി ഒരുങ്ങുന്ന ഇത് 'ഗോപുരം ഫിലിംസാ'ണ് നിർമ്മിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ മീനാക്ഷി ചൗധരിയുമായി രാജ്‌കുമാർ പെരിയസാമി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അത് വിജയമായില്ല. ഇതിനെ തുടർന്ന് വിജയ്‌യുടെ 'ബീസ്റ്റ്', ഈയിടെ റിലീസായ രജനികാന്തിന്റെ 'കൂലി' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പൂജ ഹെഗ്‌ഡെയാണ് ഈ ചിത്രത്തിലെ നായികയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധമായുള്ള കരാറിൽ താരം ഒപ്പുവെച്ചു എന്നുള്ള റിപ്പോർട്ടുമുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ധനുഷിന്റെ 54-ാമത്തെ ചിത്രത്തില്‍ ലഭിക്കാതിരുന്ന അവസരം ഇപ്പോൾ 'ധനുഷ് 55'-ല്‍ ലഭിച്ചതില്‍ പൂജ ഹെഗ്‌ഡെ വളരെ സന്തോഷത്തിലാണെന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy - Google











