12:51am 24 April 2026
NEWS
മാന്നാർ എസ് എൻ ഡി പി യൂണിയനിൽ പൂജാപഠന ക്ലാസുകൾ വെള്ളിയാഴ്ച ആരംഭിക്കുന്നു
23/04/2026  10:21 PM IST
nila
മാന്നാർ എസ് എൻ ഡി പി യൂണിയനിൽ പൂജാപഠന ക്ലാസുകൾ വെള്ളിയാഴ്ച ആരംഭിക്കുന്നു


ചെങ്ങന്നൂർ: ക്ഷേത്രങ്ങളിലെ നിത്യനിദാന പൂജാകർമ്മങ്ങളും ആചാര അനുഷ്ഠാനങ്ങളും നിർവഹിക്കുന്നതിന് വൈദികരെ വാർത്തെടുക്കുവാൻ യൂണിയന്റെ നേതൃത്വത്തിൽ സൗജന്യ പൂജാപഠന ക്ലാസുകൾ വെളളിയാഴ്ച
മുതൽ ആരംഭിക്കുന്നു. ശ്രീനാരായണഗുരു പകർന്നു നൽകിയ ആധ്യാത്മിക കർമ്മങ്ങളും ശിവഗിരിമഠം പിൻതുടരുന്ന  പൂജാകർമ്മങ്ങളും ക്ഷേത്ര വിധിപ്രകാരമുള്ള ആചാര അനുഷ്ഠാനങ്ങളും, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി മന്ത്രങ്ങൾ, ഹോമമന്ത്രഹവനം, ഗുരുദേവ പ്രാർത്ഥനകളും കൃതികളും, ശ്രീനാരായണ ധർമ്മവും അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളിൽ പ്രമുഖ തന്ത്രിമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും.മാന്നാർ എസ് എൻ ഡി പി യൂണിയൻ  വെള്ളാപ്പള്ളി നടേശൻ ഹാളിൽ  വെളളിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് പൂജാപഠന ക്ലാസുകളുടെ ഉദ്ഘാടനം തൃക്കൊടിത്താനം ശ്രീ ശാരദാ തന്ത്രവിദ്യാപീഠം ഡയറക്ടർ ജിനിൽ കുമാർ നിർവ്വഹിക്കും.ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും.സുജിത്ത് തന്ത്രികൾ, രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ എന്നിവർ അനുഗ്രഹ പ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ  ശശികുമാർ,അഡ് കമ്മറ്റി അംഗങ്ങളായ അനിൽകുമാർ റ്റി കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി ബി സൂരജ്, ഹരി പാലമൂട്ടിൽ, അനീഷ് പി ചേങ്കര, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും  യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയുമായ ബിനുരാജ് വി, എംപ്ലോയീസ് ഫോറം കൺവീനർ സുരേഷ് കുമാർ, വൈദികയോഗം യൂണിയൻ രക്ഷാധികാരി ജ്യോതിഷ രത്നം സി ആർ രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് സഹദേവൻ തകിടിയിൽ, ജോയിൻ കൺവീനർ രവി പി കളീയ്ക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തും. വൈദികയോഗം യൂണിയൻ ചെയർമാൻ എം ഉത്തമൻ സ്വാഗതവും കൺവീനർ ജയദേവൻ ശാന്തി കൃതജ്ഞതയും പറയും. വിജയകരമായി പഠനം പൂർത്തീകരിക്കുന്നവർക്ക് വിവിധ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ശാന്തി നിയമനത്തിനാവശ്യമായ ഉപരിപഠനവും സർട്ടിഫിക്കറ്റും നൽകുമെന്ന് യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം, വൈദികയോഗം യൂണിയൻ കൺവീനർ ജയദേവൻ ശാന്തി എന്നിവർ അറിയിച്ചു. പൂർണമായി സൗജന്യമായി നടക്കുന്ന ക്ലാസ്സുകളെ പറ്റി അറിയുവാൻ മാന്നാർ യൂണിയൻ ഓഫീസുമായോ ചുവടെയുള്ള
 നമ്പറിലോ ബന്ധപ്പെടണം. :9961575116,9495113232

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img