07:08pm 10 November 2026
NEWS
ആ മെമ്മറി കാർഡ് എവിടെ? കുക്കു പരമേശ്വരനെതിരെ ​ഗുരുതര ആരോപണവുമായി നടി പൊന്നമ്മ ബാബു
02/08/2025  06:55 PM IST
nila
ആ മെമ്മറി കാർഡ് എവിടെ? കുക്കു പരമേശ്വരനെതിരെ ​ഗുരുതര ആരോപണവുമായി നടി പൊന്നമ്മ ബാബു

അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ ദുരനുഭവങ്ങളുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ എവിടെയെന്ന ചോദ്യവുമായി നടി പൊന്നമ്മ ബാബു. വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ ​ഗുരുതര ആരോപണങ്ങളാണ് പൊന്നമ്മ ബാബു ഉയർത്തുന്നത്. ഹേമാ കമ്മിറ്റി രൂപീകരണത്തിന് മുമ്പ് അമ്മയിലെ സ്ത്രീകളുടെ ദുരനുഭവങ്ങൾ തുറന്നു പറയുന്ന വീഡിയോ കുക്കു പരമേശ്വരൻ പകർത്തിയിരുന്നെന്നും ഇതുൾപ്പെടുന്ന മെമ്മറി കാർഡ് ഇടവേള ബാബുവിന് കുക്കു പരമേശ്വരൻ കൈമാറിയെന്നുമാണ് പൊന്നമ്മ ബാബു ആരോപിക്കുന്നത്. 

അമ്മയിലെ സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ രണ്ട് ക്യാമറ ഓണ്‍ചെയ്തു വെച്ചിട്ടുണ്ടായിരുന്നെന്ന് പൊന്നമ്മ ബാബു പറയുന്നു. വീഡിയോ ചിത്രീകരിച്ച് പോയ കുക്കു പരമേശ്വരന്‍ ആ മെമ്മറി കാര്‍ഡ് ഇടവേള ബാബുവിനെ ഏല്‍പിച്ചു എന്നാണ് പറഞ്ഞതെന്നും പൊന്നമ്മ വ്യക്തമാക്കി. രണ്ട് ക്യാമറ ഓണ്‍ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പറയൂ എന്നും അത് വേണ്ടപ്പെട്ടവരെ അറിയിച്ച് നിങ്ങള്‍ക്ക് നീതി വാങ്ങിത്തരും എന്നും അവരോട് പറഞ്ഞു. അപ്പോള്‍ പാവങ്ങളായ അവര്‍ അവരുടെതായ ഒരുപാട് വിഷമങ്ങള്‍ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് എന്തിനാണ് അതെല്ലാം ഷൂട്ട് ചെയ്യുന്നതെന്ന് ഉഷയും പ്രിയങ്കയും ചോദിച്ചു. നിങ്ങള്‍ക്കിങ്ങനെ ഉണ്ടായവിവരം അവരെ അറിയിക്കണമല്ലോ അതുകൊണ്ടാണ് ഷൂട്ട് ചെയ്തതെന്നാണ് അവര്‍ മറുപടി പറഞ്ഞതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

 അവര്‍ വീഡിയോ ഷൂട്ട്‌ചെയ്ത് പോയി. പലപ്പോഴും കുക്കുവിനോട് ചോദിച്ചപ്പോള്‍ അത് സേഫായി കൈയിലുണ്ട് എന്ന് പറഞ്ഞു. ഇടവേള ബാബുവിനെ ഏല്‍പിച്ചു എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇതേപ്പറ്റി ഒന്നും പറഞ്ഞില്ല, പൊന്നമ്മ ബാബു പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക്ക് ആരുടെ കൈയിലാണ്, അതെവിടെ എന്നൊന്നും അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പറഞ്ഞ് പൊന്നമ്മാബാബു രംഗത്തെത്തിയിരുന്നു. അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ ഷൂട്ട് ചെയ്ത വീഡിയോ കുക്കു പരമേശ്വരന്‍ ദുരുപയോഗപ്പെടുത്തുമെന്ന കാരണമാണ് പ്രധാനമായും പൊന്നമ്മാ ബാബു ഉന്നയിച്ചിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img