08:22am 09 November 2026
NEWS
പോൽ ആപ്പിലെ പോൽ ബ്ലഡ് ശ്രദ്ധേയം ഇതുവരെ രജിസ്റ്റർ ചെയ്തത് 1,23,004 പേർ
29/07/2026  05:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോൽ ആപ്പിലെ പോൽ ബ്ലഡ് ശ്രദ്ധേയം  ഇതുവരെ രജിസ്റ്റർ ചെയ്തത് 1,23,004  പേർ

അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരള പോലീസ് ആരംഭിച്ച ജനകീയ പദ്ധതിയാണ് പോൽ -ബ്ലഡ്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്റെ ഔദ്യോഗിക മൊബൈൽ  ആപ്പിലൂടെയാണ് പോൽ -ബ്ലഡ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ 2021ൽ ആരംഭിച്ച ഈ പദ്ധതി സുഗമമായ രക്ത ലഭ്യതയ്ക്ക് വഴിയൊരുക്കുന്നു. രക്ത ദാതാക്കളെയും രക്തം ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോം കാവലിനൊപ്പം കരുതലും എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നു.

രക്തം ആവശ്യമുള്ളവർക്കും സ്വമേധയാ രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർക്കും ഈ സേവനം ഉപയോഗിക്കാം. പോൽ -ബ്ലഡ് സംവിധാനത്തിലൂടെ രക്തത്തിനായുള്ള  88,936 അപേക്ഷകളാണ് ലഭിച്ചത്. 1,21,913 യൂണിറ്റ് രക്തമാണ് ആവശ്യപ്പെട്ടത്. ഇതിൽ 60,626 യൂണിറ്റ്  രക്തം പോൽ -ബ്ലഡ് സംവിധാനത്തിലൂടെ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞു.

 ഇത്തരത്തിൽ പോൽ -ബ്ലഡ്‌ സംവിധാനത്തിലൂടെ രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് പോൽ ബ്ലഡ് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 9497990500 എന്ന നമ്പറിൽ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img