
എറണാകുളം ചിന്മയ വിശ്വവിദ്യാപീഠം കോളേജിൽ സർദാർ പട്ടേലിന്റെ 150-ാമത് ജന്മവാർഷികം- രാഷ്ട്രീയ ഏകതാ ദിനം - ഏകതാ മാർച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ- ഫിഷറീസ് - ക്ഷീര - മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി - മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാമത് ജന്മവാർഷികം -സർദാർ @ 150
ആചരിച്ചു.
മേരാ യുവ ഭാരത് നടത്തിയ ജില്ലാ തല പരിപാടി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ - ക്ഷീര - ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പരിപാടി. ഉദ്ഘാടനം ചെയ്തു.
എറണാകുളം ചിന്മയ വിശ്വ വിദ്യാപീഠം കോളേജിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ മേരാ യുവ ഭാരത് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ വിവേക് ശശിധരൻ, ചിന്മയ വിശ്വ വിദ്യാപീഠം അസി. പ്രഫസർ സതീഷ് വർമ്മ, സുനിത ഗ്രാൻതീ, രജിസ്ട്രാർ പി രാജേന്ദ്രൻ,ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.എസ്.ഷൈജു എന്നിവർ ആശംസകൾ നേർന്നു.
നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു സ്വതന്ത്ര്യ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായുള്ള സർദാർ പട്ടേലിന്റെ പ്രയത്നത്തെ പറ്റിയും യുവജനങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നത്തെ പറ്റിയും മന്ത്രി യുവജനങ്ങളെ ഓർമിപ്പിച്ചു.
ചടങ്ങിന്റെ ഭാഗമായി കോളേജ് അങ്കണത്തിൽ മന്ത്രി വൃക്ഷതൈ നട്ടു.
വിവിധ സ്കൂൾ കോളേജിൽ നിന്നുള്ള എൻ എസ് എസ്, എൻ സി സി വോളണ്ടീയേഴ്സിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ലാ തല യൂണിറ്റി മാർച്ച് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.







