
ദോഹ:ഈ ചിരി തുടരും ഈ ചിരി പടരും എന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്ഗാനമല്ല
പോറ്റിയേ... കേറ്റിയെ എന്നു തുടങ്ങുന്ന
ഖത്തർ പ്രവാസിയായ
ജി.പി.കുഞ്ഞബ്ദുല്ലയുടെ
പാരഡിവരികളിലെഈണങ്ങളിലേയ്ക്കാണ്
വോട്ടൊഴുകിയത്. വോട്ടർമാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും
തിരഞ്ഞെടുപ്പ് കാലത്ത് ഒഴുകി പരന്ന
പാരഡി ഗാനങ്ങളിൽ
വൈറലായത് യു ഡി എഫിന്റെ പ്രചരണവേദി കളിലെപോറ്റിയേ.. കേറ്റിയേഎന്നഭരണവിരുദ്ധവികാരഗാനമാണ്.
സൗണ്ട് എഞ്ചിനീയർ കൂടിയായ ഗായകൻ ഡാനിഷ് ആലപിച്ച
നിത്യഹരിതഗാന ത്തിന്റെ രചയിതാവ്
പ്രവാസിയായ
ജി.പി.കുഞ്ഞബ്ദുല്ല
യു ഡി എഫ് നേതാക്കൾ ക്കിടയിൽ താരമായിമാറി യിരിക്കുകയാണ്.
ഒട്ടനവധിമാപ്പിള പാട്ടുകളുടെ രചയിതാവു കൂടിയാണ് ജി. പി.
സമകാലികതകോറിയിട്ട
ശബരിമല സ്വർണ്ണപാളിയുടെ ആക്ഷേപഹാസ്യരസം തുളുമ്പുന്ന വരികൾ
അയ്യപ്പ ഭക്തിഗാനത്തി ന്റെ പാരഡിയായി
ഒഴുകി പരന്നപ്പോൾ
ഗാനംവൈറലായി.
തെരുവുകളിൽ നിന്ന് കലാജാഥകളിലേക്കും, സോഷ്യൽ മീഡിയയിലേക്കും ഒഴുകുന്ന പ്രചാരണ ഗാനങ്ങൾ, വോട്ടർമാരെ ചിരിപ്പിക്കുമ്പോൾ തന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. പ്രസംഗങ്ങൾ ഉച്ചത്തിൽ മുഴങ്ങുമ്പോൾ, ഗാനങ്ങൾ പതിയെ മനസ്സിൽ കയറി വേരുറപ്പിക്കുന്നു അതാണ് സംഗീതത്തിന്റെ രാഷ്ട്രീയ ശക്തിയെന്ന് തെളിയിക്കുന്നതാണ്
ജി.പി.കുഞ്ഞബ്ദുല്ലയുടെ
വരികൾ.
ജനങ്ങളിലേക്കുള്ള രാഷ്ട്രീയ സന്ദേശം ചുരുക്കിയും സുന്ദരമാക്കിയും ഗാനരചന നിർവ്വഹിച്ച
ജി.പി.കുഞ്ഞബ്ദുല്ലയുടെ മൊബൈൽ ഫോണിൽ അഭിനന്ദനപ്രവാഹമാണ്. കവലപ്രസംഗങ്ങളേക്കാൾ ഗുണം ചെയ്യും ഒരു നല്ല തെരഞ്ഞെടുപ്പ് ഗാനം അത് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പലവട്ടം തെളിയിച്ച സത്യമാണ്. ചൂടേറിയ പ്രസംഗങ്ങൾ മറക്കപ്പെടുമ്പോഴും, ഒരു ഈണം ജനമനസ്സിൽ പതിഞ്ഞാൽ അത് കാലം കടന്നുംമുഴങ്ങിക്കൊണ്ടിരിക്കും.തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാരഡി പാട്ടുകൾ ഉണ്ടാക്കിയതിന് പല സ്ഥാനാർഥികളും പണം നൽകിയില്ലെന്ന് ഗായകൻ അൻവർപരാതിപെടുകയുംപണം തരാത്തവരുടെ പേര് വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അദ്ദേഹം പുതിയൊരു പാരഡി ഗാനം പുറത്തിറക്കിയിരിക്കുകയാണ്. അൻവറിന് ശബ്ദം ജീവിത മാർഗ്ഗ മാകുമ്പോൾ സംരംഭകനായ ജി.പി.കുഞ്ഞബ്ദുല്ലയ്ക്ക് പാട്ടെഴുത്ത്‌പാഷനാണ്.











