03:16am 13 November 2026
NEWS
പരിസ്ഥിതിക്ക് വേണ്ടി നിലകൊണ്ട രാഷ്ട്രീയ നേതാവ്: K P മോഹനൻ M L A
23/02/2026  12:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പരിസ്ഥിതിക്ക് വേണ്ടി നിലകൊണ്ട രാഷ്ട്രീയ നേതാവ്: K P മോഹനൻ M L A

പരിസ്ഥിതി ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യാതെ പോരാടിയ രാഷ്ട്രീയ പ്രവർത്തകനാണ് ജയ്സൺ പാനി ക്കുളങ്ങര എന്ന് ആർ ജെ ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മോഹനൻ എംഎൽഎ പറഞ്ഞു. 
രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി ഫ്രൈഡേ ക്ലബ്ബിൽ സംഘടിപ്പിച്ച ജയ്സൺ പാനികുളങ്ങര അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജയ്സന്റെ വിയോഗം രാഷ്ട്രീയ ജനതാദളിനും, പരിസ്ഥിതി രാഷ്ട്രീയത്തിന് വലിയ  നഷ്ടമാണെന്നും , ജയ്സന്റെ ഓർമ്മകൾ നിലനിർത്തുന്നതിന് ജില്ലയിൽ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ജില്ലാ പ്രസിഡണ്ട് അഷ്റഫ് ചെങ്ങമനാട് അധ്യക്ഷത  വഹിച്ച യോഗത്തിൽ ജോസ് പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു. എൽഡിഎഫ് കൺവീനർ ജോർജ് ഇടപ്പരുത്തി, ഐ എസ് ജെ ഡി സംസ്ഥാന സെക്രട്ടറി സാബു ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, ഐ എൻ എൽ ജില്ലാ പ്രസിഡണ്ട് ബൈജു പായിപ്ര, സംസ്ഥാന ജില്ലാ നേതാക്കളായ എ ശ്രീധരൻ, എ എ ബാവ, കുഞ്ഞൻ ശശി, ആറന്മുള ചന്ദ്രൻ,
 ബിനു ചന്ദ്രശേഖരൻ, ടോണി മണിയൻകോട്, ദുർഗപ്രസാദ് പി വി, 
കെ ജെ സുധീർ,
ജോണി  മൂത്തേടൻ,
പി കെ ആസാദ്, 
ബിജു തെറാട്ടിൽ, 
പാപ്പുകുഞ്ഞ്,
എ എ മുഹമ്മദ്,
രാജൻ തെക്കുഭാഗം,
സലിം വാണിയങ്കാട്, അശോകൻ കളമശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img