11:55pm 25 August 2026
NEWS
ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യും
28/02/2025  10:19 AM IST
nila
 ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യും

കൊച്ചി:  ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. പുതുച്ചേരി പൊലീസ് അന്വേഷിക്കുന്ന 60 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലാണ് നടിമാരെയും ചോ​ദ്യം ചെയ്യുക. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം. 

വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിലാണ്‌ പുതുച്ചേരി പൊലീസ് അന്വേഷണം നടത്തുന്നത്. 2022ൽ കമ്പനിയുടെ ഉദ്ഘാടനത്തിൽ നടി തമന്ന അതിഥി ആയിരുന്നു. കമ്പനിയുടെ പ്രചാരണ പരിപാടികളിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img