
ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി വീട്ടിലെത്തിയ രണ്ടംഗ സംഘം യുവതിയെ പീഡിപ്പിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ കുറുവാടിലാണ് സംഭവം. അസം സ്വദേശിനിയാണ് പീഡനത്തിനിരയായത്. യുവതിയും ഭർത്താവും വാടക വീട്ടിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ അയൽവാസികളായ അനിലും കുഞ്ചനും ചേർന്നാണ് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുവതി മാരായമുട്ടം പൊലീസിൽ പരാതി നൽകി. പ്രതികൾ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.
വാടകവീട്ടിലെ ബാത്ത് റൂം വൃത്തിയാക്കുന്നതിനിടെയാണ് പ്രതികൾ യുവതിയെ ആക്രമിച്ചത്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട യുവതി ഭർത്താവിനെക്കണ്ട് സംഭവം അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാരായമുട്ടം പൊലീസ് വ്യക്തമാക്കി.
ഭർത്താവ് ജോലിക്ക് പോയിരിക്കുകയാണെന്ന് മനസിലാക്കിയാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പരാതിയിൽ പറയുന്ന രണ്ടുപേരും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.











