08:55am 11 November 2026
NEWS
കേരളത്തിൽ നടക്കുന്നത് പോലീസ് രാജ് ഡോ. കെ.എസ് രാധാകൃഷ്ണൻ
15/09/2025  05:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിൽ നടക്കുന്നത് പോലീസ് രാജ് ഡോ. കെ.എസ് രാധാകൃഷ്ണൻ

കൊച്ചി - സംസ്ഥാന പോലീസിനെ രാഷ്ട്രീയ വത്ക്കരിച്ച പിണറായി സർക്കാർ പോലീസ് സംവിധാനത്തെ  അരാജകത്വത്തിലേക്ക് നയിക്കുകയാണ്.ജനമൈത്രി എന്നത് പേരിൽ മാത്രം ഒതുക്കി ജനങ്ങളെ വേട്ടയാടുന്ന സേനയായി കേരളത്തിലെ പോലീസ് മാറി. അക്ഷരാർത്ഥത്തിൽസംസ്ഥാനത്ത് പോലീസ് രാജാണ് അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിൽ നടക്കുന്ന കിരാത മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ജില്ലാ പോലീസ് മേധാവികളുടെ ഓഫീസിലേക്കു നടത്തുന്ന പ്രതിഷേധ മാർച്ചുകളുടെ ഭാഗമായിട്ടാണ് സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ  മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ ലോക്കപ്പ് മർദ്ദനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ബിജെപി സിറ്റി  ജില്ലാ അധ്യക്ഷൻ അഡ്വ.കെഎസ്.ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ  സംസ്ഥാന സഹ ട്രഷറർ എ അനൂപ്, സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, അഡ്വ. ടി പി സിന്ധുമോൾ, മേഖല സെക്രട്ടറി കെ.എസ്. രാജേഷ്, സംസ്ഥാന സമിതി അംഗങ്ങളായ എസ് ആർ ബിജു, പത്മജ എസ് മേനോൻ, പി വി അതികായൻ , എൻ സജികുമാർ, വി കെ സുദേവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ് സജി, അഡ്വ.പ്രിയ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

മേനക ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ  ട്രഷറർ പ്രസ്റ്റി പ്രസന്നൻ, സെക്രട്ടറിമാരായ ശിവകുമാർ കമ്മത്ത്, ബിനുമോൻ, ബീന ടീച്ചർ, വൈസ് പ്രസിഡണ്ടു മാരായ കെ കെ വേലായുധൻ, എൻ എം രവി, എം സി അജയകുമാർ, മീഡിയ- സോഷ്യൽ മീഡിയ കൺവീനർ മാരായ നവീൻ ശിവൻ, കെ എസ് ഉണ്ണി, മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് റാണി ഷൈൻ, ഒ ബി സി മോർച്ച ജില്ലാ പ്രസിഡൻ്റ് കെ ടി ബൈജു, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് റിനു ഹർഷൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം, എസി മോർച്ച ജില്ലാ പ്രസിഡണ്ട് ബാബു പി എ, മണ്ഡലം അധ്യക്ഷന്മാരായമഞ്ജു ലഹിതൻ, അഡ്വ.രൂപേഷ് എൻ ആർ, അഡ്വ. സ്വരാജ് പി എസ് , വി അജിത്ത് കുമാർ, സമീർ ശ്രീകുമാർ, രതീഷ് , സുരേഷ്, രഘുറാം ജെ പൈ തുടങ്ങിയവർ നേതൃത്വം നൽകി.
സെന്റ്. തേരാസസ് കോളേജിനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞ പോലീസ് ജലപീരങ്കി ഉപയോഗിച്ച് പല പ്രാവശ്യം പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചു.നേതാക്കൾ ഉൾപ്പടെ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img