തിടുക്കപ്പെട്ട് സംസ്കരിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

മണ്ണഞ്ചേരി: വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ തിടുക്കപ്പെട്ട് സംസ്ക്കരിക്കാൻ ശ്രമിച്ചത് മണ്ണഞ്ചേരി പൊലീസ് എത്തി തടഞ്ഞു . പിന്നീട് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് അറക്കത്തറ തങ്കച്ചന്റെ മകൻ അർജ്ജുൻ (19) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത് അപ്പൂപ്പന്റെ വീട്ടിലാണ് അർജുന്റെ ബോഡി കിടന്നത്. തൂങ്ങി മരിച്ചനിലയിൽ ആയിരുന്നുവെന്നും ദുരൂഹതയുണ്ടെന്നുമുള്ള സംശയങ്ങൾ ഉയർന്നതിനെ തുടർന്ന്പൊലിസ് ഇടപെട്ടത്.വീട്ടുകാർ 12 മണിയോടെ സംസ്ക്കരിക്കാൻ തയ്യാറെടുപ്പ് നടത്തിയതറിഞ്ഞ് പൊലീസ് എത്തി സംസ്കാരം തടഞ്ഞത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ വച്ച് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് (21.3.25 ) പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.











