NEWS
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഓഫീസർ മരിച്ചു
07/09/2025 08:48 AM IST
nila

വെൺമണി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ മരണമടഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ആയ പുന്തല , പൊയ്ക ജംഗ്ഷന് സമീപം മലയാറ്റൂർ വടക്കേതിൽ മനോജ് കുമാർ എം എസ് ( 46 ) ആണ് മരിച്ചത്.
ഒന്നാം തീയതി മുളക്കുഴ പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മനോജിൻ്റെ ബൈക്കിൻ്റെ മുമ്പിൽ പോയ വാഹനം സിഗ്നൽ ഇടാതെ
പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞതുമൂലം ഇടിച്ചു വീഴുകയും എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. തലയ്ക്ക്
ഗുരുതരമായി പരിക്കേറ്റ് എറണാകുളം സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ
മരണം സംഭവിച്ചത്.
സംസ്കാരം ഇന്നു രാവിലെ 11.30 വീട്ടു വളപ്പിൽ നടത്തും.
ഭാര്യ: ശാരി മനോജ്
മക്കൾ: ശിവചന്ദ്ര, ശിവപ്രിയ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











