NEWS
പൊലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു
12/03/2025 05:36 PM IST
nila

മാനന്തവാടി: അമ്പലവയൽ പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. വയനാട് വള്ളിയൂർക്കാവിലാണ് സംഭവം.വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്. പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുപോയി വിൽപന നടത്തിയിരുന്നയാളാണ് ശ്രീധരൻ.
കണ്ണൂരിൽ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയൽ പൊലീസ് വാഹനമാണ് അപകടത്തിൽ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആൽമരത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പൊലീസ് ഓഫീസർമാർക്കും പ്രതിക്കും പരിക്കേറ്റു.മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











