09:55pm 26 May 2026
NEWS
എസ് എഫ് ഐ മാർച്ച്‌ കണക്കിലെടുത്ത് കോട്ടയത്ത് വൻ നിയന്ത്രണമൊരുക്കി പോലീസ്. ഉച്ചവരെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
26/05/2026  06:46 PM IST
സണ്ണി ലുക്കോസ്
എസ് എഫ് ഐ മാർച്ച്‌ കണക്കിലെടുത്ത് കോട്ടയത്ത് വൻ നിയന്ത്രണമൊരുക്കി പോലീസ്. ഉച്ചവരെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

ഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റിയിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് കോട്ടയം എസ്പി ഓഫിസിനു മുന്നിലേക്ക് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ പ്രഖ്യാപിച്ചിരുന്നത്. മാർച്ച്‌ രാവിലെ 11 മണിക്ക് മാർച്ച്‌ എസ്പി ഓഫീസിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിട്ടും മാർച്ച്‌ എത്തിയില്ല.

രാവിലെ 10:30ഓടെ തന്നെ പോലീസ് കെ കെ റോഡില്‍ ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം പൂർണമായും തടയുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ പഠന ക്യാമ്പിന് പോയ വിദ്യാർഥികള്‍ ജില്ലയില്‍ തിരിച്ചെത്താത്തതിനാൽ എസ് എഫ് ഐ  മാർച്ച്‌ ഉച്ചകഴിഞ്ഞത്തേക്ക്  മാറ്റിവെക്കേണ്ടി വന്നതോടെ ജനങ്ങൾ വലഞ്ഞതു മിച്ചമായി.
വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തിയവരും , വിവിധ ഓഫീസ് ജീവനക്കാരും എല്ലാം ഗതാഗത കുരുക്കിൽ വലഞ്ഞു.ഉച്ചകഴിഞ്ഞ് വിദ്യാർത്ഥികൾ എത്തിയതോടെയാണ് 3 മണിക്ക് എസ് പി ഓഫീസ് മാർച്ച് നടന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img