12:39am 07 July 2026
NEWS
സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ 39 വർഷത്തിനു ശേഷം പൊലീസ് പിടികൂടി.
06/07/2026  11:49 AM IST
ചെറുകര സണ്ണിലൂക്കോസ്
സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ 39 വർഷത്തിനു ശേഷം പൊലീസ് പിടികൂടി

 

കൊല്ലം പൂയപ്പള്ളി വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയെ(64)യാണ് പൂയപ്പള്ളി പൊലീസ് കോട്ടയം കല്ലറയിൽ നിന്നു പിടികൂടിയത്. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 1987 ജനുവരി 11നാണ്. 

അന്നു വൈകിട്ട് 6ന് വീട്ടിൽ ബഹളമുണ്ടാക്കിയ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. അന്ന് 25 വയസ്സുണ്ടായിരുന്ന മോഹനൻ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയി.

അടുത്തിടെ അസുഖ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ വെളിയം സ്വദേശിയെ കണ്ടതാണ് അന്വേഷണത്തിൽ വഴിതിരിവായത്

വെളിയം സ്വദേശി പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥനു വിവരം കൈമാറി. ഈ വിവരങ്ങളിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് കോട്ടയം, ഏറ്റുമാനൂർ, കല്ലറ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഹനൻപിള്ള പിടിയിലായത്. 2 വർഷത്തോളമായി വീടിനടുത്തുള്ള ഷാപ്പിൽ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img