06:50pm 22 October 2026
NEWS
മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ പോലീസ് , എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ് ,റെയിൽവേ പോലീസ് ,ഡോഗ് സ്ക്വാഡ് സംയുക്തമായി റെയ്ഡ് സംഘടിപ്പിച്ചു.
23/02/2025  07:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ പോലീസ് , എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ് ,റെയിൽവേ പോലീസ് ,ഡോഗ് സ്ക്വാഡ് സംയുക്തമായി  റെയ്ഡ് സംഘടിപ്പിച്ചു.

കൊച്ചി : നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി  നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റൈഡ് സംഘടിപ്പിച്ചു. നേരത്തെ ലഹരി വില്പന കേസുകളിൽ  പ്രതികളായ വരും, നിലവിൽ ജയിലിനു വെളിയിൽ കഴിയുന്നവരെയും ,കൂടാതെ ഇവർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നവരെയും, എത്തിക്കുന്ന സ്ഥലങ്ങളും,റെയിൽവേ സ്റ്റേഷനുകളിലും , കേന്ദ്രീകരിച്ചായിരുന്നു റൈഡ്. റൈഡിൽ  9 കേസുകൾ രജിസ്റ്റർ ചെയ്യുകയും 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  31.46 gm MDMA യുമായി SRM റോഡിന് സമീപത്തെ ഹോട്ടലിൽ നിന്നും ഇടുക്കി ,മറയൂർ, ജവഹർ നഗർ, പുളിയനിക്കൽ വീട്ടിൽ, സുബിൻ 26, പത്തനംതിട്ട, നിരണം മാന്നാർ, കൂട്ടം പള്ളിയിൽ, ബിജിൻ എബ്രഹാം 21, എന്നിവരെയും  പാലാരിവട്ടതിന് സമീപം ലോഡ്ജിൽ നിന്നും 1.53 gm MDMA യും 1.50 gm കഞ്ചാവുമായി കൊല്ലം മഞ്ഞപ്പാറ കൊന്നുവിള വീട്ടിൽ റോഷൻ 20 , കൊല്ലം ചടയമംഗലം നൗഷാദ് മൻസിൽ നജ്മൽ 24 , എന്നിവരെയും റൈഡിൻ്റെ ഭാഗമായി  പിടികൂടിയിട്ടുള്ളതാണ്. റെയ്ഡിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS, DCP ജുവനപുടി മഹേഷ് ips, നാർകോട്ടിക് സെൽ ACP അബ്ദുൽ സലാം, customs commissioner പത്മാവതി, customs superintend വികേഷ് കുമാർ, വിവേക് V. NCB asst. Director വേണുഗോപാൽ. എക്സൈസ് അസിസ്റ്റൻറ് കമ്മിഷണർ സുധീർ . റെയിൽവേ പോലീസ് DYSP ജോർജ് ജോസഫ്. എന്നീ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img