02:24pm 18 July 2026
NEWS
ചെങ്ങന്നൂരിൽ പോലീസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
12/12/2025  05:47 PM IST
nila
ചെങ്ങന്നൂരിൽ  പോലീസ് ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞു

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ  പോലീസ് ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞു. 7 പോലീസുകാര്‍ക്ക് പരിക്കേറ്റു.
എം.സി റോഡില്‍ ആഞ്ഞിലിമൂട് റൗണ്ട് എബൗട്ടിന് കിഴക്കായി വെള്ളിയാഴ്ച
രാവിലെ 8.30ഓടെയാണ് അപകടം ഉണ്ടായത്.
ബസ്സില്‍ 32 പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.
പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ടയര്‍ പൊട്ടിയതിന് തുടര്‍ന്ന് റോഡിന് ഇടത്തായുള്ള താഴ്ചയിലേക്ക് ബസ് മറിവീഴുകയായിരുന്നു. ക്രാഷ് ബാരിയര്‍ തകര്‍ത്ത് ബസ് പൂര്‍ണമായും താഴ്ചയിലേക്ക് വീഴാതെ നിന്നതിനാല്‍ വന്‍ ആപകടം ഒഴിവായി.
അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി റോഡിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img