NEWS
പോലീസ് അതിക്രമം ബിജെപി പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച് (സെപ്തം 15 ന് )
14/09/2025 06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി - സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിൽ നടക്കുന്ന കിരാത മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ജില്ലാ പോലീസ് മേധാവികളുടെ ഓഫീസിലേക്കു നടത്തുന്ന പ്രതിഷേധ മാർച്ചുകളുടെ ഭാഗമായി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (സെപ്തം - 15 തിങ്കളാഴ്ച ) സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും.രാവിലെ 11 ന് മേനക ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ചിന് ബി ജെ പി സംസ്ഥാന - ജില്ലാ നേതാക്കൾ നേതൃത്വം നൽകുമെന്ന് സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ഷൈജു അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








