കൊച്ചി : ജന്തർ മന്തറിൽ, NEET ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാർത്ഥികള്‍ക്കും സോനം വാങ്‌ചുക്കിനുംപ്രതിപക്ഷ നേതാക്കൾക്കും നേരെയുണ്ടായ ക്രൂരമായ പോലീസ് അതിക്രമങ്ങളെ ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി - AISEC ശക്തമായി അപലപിച്ചു
"ഈ വർഷത്തെ ഉഗ്, NEET പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ* രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമം നിന്ദ്യമാണ്. മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്‌ചുക്കിനോട് പോലീസ് കാണിച്ച ക്രൂരതയിലും ഞങ്ങൾ ശക്തമായി അപലപിക്കുന്നു." കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് *ധർമ്മേന്ദ്ര പ്രധാനെ ഉടൻ പിരിച്ചുവിടണം NEET ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയത് മുഖാന്തരം ആത്മഹത്യയിലേക്ക് തള്ളി വിടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം.
ദേശീയ പ്രക്ഷോഭം ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് പ്രൊഫ.കെ അരവിന്ദാക്ഷൻ, പ്രൊഫ.എംപി മത്തായി , പ്രൊഫ. ജോർജ് ജോസഫ്, എം ഷാജർ ഖാൻ , അഡ്വ. ഈ എൻ ശാന്തിരാജ് , ഡോ. ജ്യോതിരാജ്, പ്രൊഫ ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.










