07:51pm 10 November 2026
NEWS
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന പാലാ സ്വദേശിനിയായ നഴ്സിം​ഗ് വിദ്യാർത്ഥിനി ബെം​ഗളുരുവിൽ പിടിയിൽ
04/08/2025  08:42 PM IST
nila
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന പാലാ സ്വദേശിനിയായ നഴ്സിം​ഗ് വിദ്യാർത്ഥിനി ബെം​ഗളുരുവിൽ പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട മലയാളിയായ നഴ്സിം​ഗ് വിദ്യാർത്ഥിനി ബെം​ഗളുരുവിൽ പിടിയിൽ. പാലാ സ്വദേശിനിയായ അനു എന്ന പെൺകുട്ടിയാണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് ബെം​ഗളുരുവിൽ നിന്നും അനുവിനെ പിടികൂടിയത്. 

മുട്ടത്തറ സ്വദേശി ഗോപകുമാറിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അനുവിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് ഫോർട്ട് പൊലിസും ഡാൻസാഫും ചേർന്ന് ​ഗോപകുമാറിനെ പിടികൂടുന്നത്. ബെംഗളൂരുവിൽ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരിലേക്ക് പോയത്. 

വിവിധ സ്ഥലങ്ങളിൽ പേയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നത്. താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങി. ലഹരി സംഘത്തിൻറെ കണ്ണിയായി മാറുകയും പിന്നീട് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img