
തിരുവനന്തപുരം ജില്ലയിൽ നിരവധി കേസുകളിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ടകളെയാണ് ആലപ്പുഴ സൗത്ത് പോലിസ് പിടികൂടിയത്.
നെയ്യാറ്റിൻകര കാർത്തിക നിവാസിൽ കാർത്തിക്,കാട്ടാക്കട ഇർഫാൻ മൻസിൽ അൽ അമീൻ,തിരുവനന്തപുരം ഇളവട്ടം നന്ദിയോട് പഞ്ചായത്ത് 13-ാംവാർഡ് എം കെ പി ഹൗസിൽ ഷിമ്മിസ് ഖാൻ,വിളപ്പിൽ പഞ്ചായത്ത് 4-ാം വാർഡ് എം എ മൻസിലിൽ അൻസിൽ, പേയാട് വിളപ്പിൽ ഷെരീഫ് മൻസിലിൽ ഷംനാദ്,വിളപ്പിൽ അംബിക മൻസിലിൽ അർഷാദ്, കുറുമ്പയം കൊച്ചുകടയിൽ വീട്ടിൽ ആസിഫ്,വിളപ്പിൽ തൊണ്ട് വിള വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കാർത്തിക്ക്,അർഷാദ്,
ആസിഫ് എന്നിവർ കഴിഞ്ഞദിവസം തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കവർച്ച നടത്തിയ ശേഷം മുങ്ങുകയായിരുന്നു.
ഇതിന് കഴക്കൂട്ടം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികൾ ആലപ്പുഴ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പോലീസ് വളഞ്ഞതും റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയതും.
പ്രതികളെ തിരുവനന്തപുരം ജില്ലാ പോലീസിന് കൈമാറി.
Photo Courtesy - Google










