03:09am 15 May 2025
NEWS
വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍
17/04/2025  09:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍

വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ ഇന്‍ഫോ പാര്‍ക്ക് പോലീസ് അറസ്റ്റുചെയ്തു. 23 വയസ്സുകാരനായ ആസാം സ്വദേശിയായ മൊഹദ് ഇസാബാ അലിയെയാണ് 1.045 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജൂവനപ്പുടി മഹേഷ് ഐപിഎസ്സിന്‍റെ നിര്‍ദ്ദേശപ്രകാരം പെട്രോളിംഗ് നടത്തുകയായിരുന്നു ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് എം.റ്റി. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോണ്‍ എബ്രഹാം, വിനു കെ.പി, ജോസ് കെ.ഇ, സി.പി.ഒ സുജിത് രാജേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കാക്കനാട് ഭാഗത്തുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.