NEWS
കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പോലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം .
23/04/2026 12:09 PM IST
ചെറുകര സണ്ണിലൂക്കോസ്

കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പോലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം .
പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പോലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം മേഖലയിൽ ലീഗ് - സിപിഎം സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതി ചേർക്കപ്പെട്ട ആളാണ് സിദ്ദീഖ്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പോലീസ് പരിശോധന പൂർത്തിയാക്കിയില്ല. പരിശോധന പാതിവഴിക്ക് നിർത്തി പോലീസ് സംഘം തിരികെ പോയി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









