അവസാനിപ്പിക്കണം

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തുന്ന ബിജെപി ക്കാർക്കെതിരെ കേസുടുക്കാതെയും യൂ ഡി എഫ് പ്രവർത്തകർക്കെതിരെ വിവിധ കേസുകൾ ചാർജ് ചെയ്ത് വിവേചന നടപടി സർക്കാർ ഒത്താശയോടെയാണെന്നും ബിജിപിക്ക് വേണ്ടി വിടുവേല ചെയ്യുന്ന പോലീസ് നടപടി ലജ്ജാകരവും അപമാനകാരവുമാണെന്ന് മുസ്ലിംലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് മരക്കാർ മൗലവി മാരായമംഗലം പ്രസ്താവിച്ചു . ഇലക്ഷൻ സമയത്ത് നിർവഹിച്ച ബിജെപി പ്രീണനം തിരുത്താൻ സിപിഎമ്മും പോലീസും തയ്യാറാകണം .സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കി കലക്കിൽ മീൻ പിടിക്കുന്ന ശ്രമങ്ങളെ പ്രബുദ്ധ സമൂഹം തിരിച്ചറിയും വർഗീയത വളർത്താൻ ശ്രമിച്ച ആളുകളുടെ പേരുകൾ നാട്ടിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സ്ഥാപിച്ച് സാംസ്കാരിക ഫാഷിസം നടപ്പാക്കാൻ ശ്രമിക്കുന്ന നടപടി യെ യൂ ഡി എഫ് ഒറ്റക്കെട്ടായി ചെറുക്കുമെന്നും മൗലവി പ്രസ്താവിച്ചു . സെപ്പ്റ്റംബറിൽ പാലക്കാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല സമ്മേളന പ്രചരണാർത്ഥം വിവിധ ജി സി സി സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിയ നേതാക്കൾക്ക് കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം ഇരുപത്തി രണ്ട് വർഷത്തിന് ശേഷമാണ് ജില്ലാ മുസ്ലിം ലീഗ് സമ്പൂർണ സമ്മേളനം ഒരുക്കുന്നതെന്നും ഗംഭീരവിജയമാക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു .ഓൾഡ് ഐഡിയൽ സ്കോളിൽ വെച്ച് നടന്ന സംഗമം വേൾഡ് കെഎംസിസി വൈസ് പ്രസിഡണ്ട് എസ് എ എം ബഷീർ ഉൽഘടനം ചെയ്തു മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ . ടി എ സിദ്ധീക്ക് ,ട്രഷറർ പി ഇ എ സലാം മാസ്റ്റർ വേൾഡ് കെഎംസിസി സെക്രെട്ടറി അബ്ദു നാസർ നാച്ചി ,കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം കെ വി മുഹമ്മദ് സംസ്ഥാന സിക്രട്ടറി സമീർ മുഹമ്മദ് ,മുൻ ജില്ല ട്രഷറർ ഹനീഫ ബക്കർ ആശംസകൾ നേർന്നു .നമ്മടെ പാലക്കാട് ക്യാമ്പയിൻ ഭാഗമായി നസ്രുദ്ധീൻ മണ്ണാർക്കാട് രചിച്ച് അഷ്കർ മണ്ണാർക്കാട് ആലപിച്ച തീം സോങ് ചടങ്ങിൽ ജസാസിയ കാർസ് ഉടമ റഷീദ് പുളിക്കലകത്ത് പ്രകാശനം ചെയ്തു . ജില്ലാ ക്യാമ്പയിൻ ചെയർമാൻ വി ടി എം സാദിഖ് അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ ജാഫർ സാദിഖ് സ്വാഗതവും വർക്കിങ് കൺവീനർ അമീർ തലക്കശ്ശേരി നന്ദിയും പറഞ്ഞു ഭാരവാഹികളായ പി എം നാസർ ഫൈസി , സിറാജുൽ മുനീർ , അസർ പള്ളിപ്പുറം അഷ്റഫ് ഒറ്റപ്പാലം ഷാജഹാൻ മണ്ണാർക്കാട് നസീർ പുളിക്കൽ നേതുത്വം നൽകി . ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത് വിവിധ ഇനങ്ങളിലെ കലാ മത്സരം സർഗോത്സവം പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.











