04:58am 19 September 2025
NEWS
റിജാസ് ഐക്യദാര്‍ഢ്യ സംഗമത്തിനെതിരെ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം
18/09/2025  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റിജാസ് ഐക്യദാര്‍ഢ്യ സംഗമത്തിനെതിരെ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം

കൊച്ചി: സെപ്റ്റംബര്‍ 13ന് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നഗരസഭയുടെ അനുമതിയോടെ റിജാസ് സോളിഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിജാസ് ഐക്യദാര്‍ഢ്യ സംഗമത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൊലീസിന്റെ നടപടി ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും സംഘാടകര്‍ പറഞ്ഞു. 

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ അണ്ടാ സെല്ലില്‍ അന്യായമായി യു എ പി എ എന്ന ജനവിരുദ്ധ നിയമം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും ഡി എസ് എ എന്ന ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവര്‍ത്തകനും ഫ്രണ്ട്‌സ് ഓഫ് ഫലസ്തീന്‍ കൂട്ടായ്മയുടെ മുഖ്യസംഘാടകരില്‍ ഒരാളുമാണ് റിജാസ് എം സിദ്ദീഖ്. 

പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ വലിയ തോതില്‍ പൊലസ് സന്നാഹം സ്ഥലത്ത് വിന്യസിക്കുകയും ഭീഷണി സൃഷ്ടിക്കുന്ന രീതിയില്‍ വഞ്ചി സ്‌ക്വയറില്‍ ചുറ്റും വളയുകയും ചെയ്തതായി സംഘാടകര്‍ വ്യക്തമാക്കി. പരിപാടിയുടെ മുഖ്യസംഘാടകനായ നിഹാരികയെ പുരുഷ പൊലീസുകാര്‍ ശാരീരികമായി ആക്രമിച്ചുവെന്നും പങ്കെടുക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഡോ. ഹരി പി ഡി, ഷനീര്‍ ഇ എന്നിവരെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ഇവര്‍ക്കെതിരെയും പരിപാടിയില്‍ സംസാരിച്ച മറ്റുള്ളവരേയും ഉള്‍പ്പെടുത്തി എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യുകയും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും കേരള പൊലീസ് ആക്ടിലെ വകുപ്പുകളും ചുമത്തുകയും ചെയത്ു. കൊച്ചിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അനുമതിയോടെ നടത്തിയ പരിപാടിക്ക് അനുമതി ഇല്ലെന്ന വ്യാജേന മൈക്കും മറ്റു സാമഗ്രികളും പിടിച്ചെടുത്തതയാും സംഘാടകര്‍ പറഞ്ഞു. 

വാര്‍ത്താ സമ്മേളനത്തില്‍ നിഹാരിക പ്രദോഷ്, അഡ്വ. അവിബ്, ഡോ. ഹരി പി ജി, ഷനീര്‍, നിതിന്‍ എ പി എന്നിവര്‍ പ്‌ങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img