01:00am 22 October 2026
NEWS
സിപിഎമ്മിന്റെ തിരക്കഥയില്‍ പൊലീസ് അഭിനയിക്കുന്നു;കലയ്ക്കും കുടുംബത്തിനും കോണ്‍ഗ്രസ് പിന്തുണ നല്‍കും: മുഹമ്മദ് ഷിയാസ്
19/01/2025  07:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിപിഎമ്മിന്റെ തിരക്കഥയില്‍ പൊലീസ് അഭിനയിക്കുന്നു;കലയ്ക്കും കുടുംബത്തിനും കോണ്‍ഗ്രസ് പിന്തുണ നല്‍കും: മുഹമ്മദ് ഷിയാസ്

കൊച്ചി: സിപിഎമ്മിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.  കലയ്ക്കും കുടുംബത്തിനും എല്ലാ തരത്തിലുമുള്ള പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്ക് മുകളിലാണ് പാര്‍ട്ടിക്കോടതി വിധിയെന്നാണ് കൂത്താട്ടുകുളം സംഭവം ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. നാഴികയ്ക്ക് നാല്‍പത് വട്ടം സ്ത്രീ സുരക്ഷ പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അമ്മയുടെ പ്രായമുള്ള സ്ത്രീക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്. സുരക്ഷയൊരുക്കേണ്ട പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ തടവില്‍ വച്ച് ആരോഗ്യപരമായ അസ്വസ്ഥതകൾ ഉണ്ടായ ഒരു സ്ത്രീയെ വീട്ടില്‍ കൊണ്ടു തള്ളുകയായിരുന്നു സിപിഎം നേതൃത്വം. ആവശ്യമായ വൈദ്യ സഹായം നല്‍കാന്‍ പാര്‍ട്ടിക്കാരോ, പൊലീസോ തയ്യാറായിട്ടില്ല. സ്ത്രീകളോടുള്ള സിപിഎമ്മിന്റെ പൊതു സമീപനമാണ് കൂത്താട്ടുകുളത്ത് കണ്ടത്. തങ്ങളുടെ ഭരണത്തിനു കീഴിൽ പൊലീസിനെ കാവൽ നിർത്തി എന്ത് നെറികേടുകളും കാട്ടിക്കൂട്ടാമെന്നുള്ള ധാരണ വിലപ്പോകില്ലെന്നും കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഹമ്മദ്‌ ഷിയാസ് ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img