08:06pm 13 November 2026
NEWS
പോയിഷ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം.
13/04/2026  04:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പോയിഷ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം
HIGHLIGHTS

പോയിഷ റസിഡൻസ് അസോസിയേഷൻ്റെ വാർഷികാഘോഷം മേയർ വി കെ  മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : പോയിഷ റസിഡൻസ് അസോസിയേഷൻ്റെ വാർഷികാഘോഷം ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൻറെ ഹാളിൽ നടന്നു .കൊച്ചി  മേയർ വി കെ  മിനിമോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിലീപ് പി എസ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ  ഡിവിഷൻ കൗൺസിലർ അംബിക സുദർശൻ, ചേരാനല്ലൂർ എഎസ്ഐ  മനോജ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അനിൽകുമാർ എ കെ പ്രവർത്തന  റിപ്പോർട്ടും ട്രഷറർ കിഷോർകുമാർ എം കെ  വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെയും 80 പിന്നിട്ടവരെയും  ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി ദിലീപ് പി എസ് (പ്രസിഡന്റ്),
അനിൽകുമാർ എ കെ (സെക്രട്ടറി), കിഷോർകുമാർ എം കെ (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img