11:51pm 10 November 2026
NEWS
കവി ചെല്ലന്‍ ചേര്‍ത്തല ഫൗണ്ടേഷന്‍ രൂപീകരിച്ചു.
09/08/2025  05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കവി ചെല്ലന്‍ ചേര്‍ത്തല ഫൗണ്ടേഷന്‍ രൂപീകരിച്ചു.
HIGHLIGHTS

1. ജി.കെ.പിള്ള തെക്കേടത്ത് പ്രസിഡന്‍റ്

2. ശ്രീകലമോഹന്‍ദാസ് സെക്രട്ടറി

3. സരിത എന്‍.എസ് ട്രഷറര്‍

തൃപ്പൂണിത്തുറ: വൃത്തനിബന്ധമായ രണ്ടായിരത്തോളം കവിതകള്‍ രചിച്ചിട്ടും വേണ്ട പരിഗണന  ലഭിക്കാതെ കടന്നുപോയ കവി ചെല്ലന്‍ ചേര്‍ത്തലയുടെ  സ്മരണക്കായി രൂപംകൊണ്ട ഫൗണ്ടേഷന്‍റെ ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു എം തോമസ് രക്ഷാധികാരിയും ജി.കെ.പിള്ള തെക്കേടത്ത് (പ്രസിഡന്‍റ് )സി.ആര്‍.രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്‍റ് )ശ്രീകലമോഹന്‍ദാസ് (സെക്രട്ടറി )പ്രശാന്ത് വിസ്മയ (ജോ.സെക്രട്ടറി ) സരിത എന്‍.എസ്(ട്രഷറര്‍ )ഷിബിന്‍ ജോര്‍ജ്ജ്,ശ്രീദേവി തമ്പി,ഡോ.നിഖില്‍ വിജയകൃഷ്ണ,രജനി ഗിരിജാവല്ലഭന്‍ (കമ്മിറ്റി അംഗങ്ങള്‍).ചാരിറ്റബിള്‍ സൊസൈറ്റീസ്  ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടന സാഹിത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img