12:11am 04 September 2026
NEWS
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ നില ​ഗുരുതരം; ആൺസു​ഹൃത്ത് കസ്റ്റഡിയിൽ
29/01/2025  11:13 AM IST
nila
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ നില ​ഗുരുതരം; ആൺസു​ഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്. ഞയറാഴ്ച്ചയാണ് ചോറ്റാനിക്കരയിലെ വീടിനുള്ളിൽ  പോക്സോ അതിജീവിതയായ ഇരുപതുകാരിയെ അവശനിലയിൽ കണ്ടെത്തിയത്. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് യുവതി. കഴുത്തിൽ കയർ മുറുകി പരുക്കേറ്റ നിലയിലായിരുന്നു യുവതി. അർധനഗ്നയായയി കിടന്ന യുവതിയുടെ കയ്യിലും തലയിലും പരുക്കുകളുണ്ടായിരുന്നു. 

ഞായറാഴ്ച ഉച്ചയോടെയാണ് യുവതിയെ വീടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തുന്നത്. മാതാവ് ഒരു വിവാഹ ചടങ്ങിനു പോയതിനാൽ യുവതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അടുത്ത ബന്ധുവാണ് യുവതി പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മർദനത്തിലാണോ ഗുരുതരമായി പരുക്കേറ്റത് എന്നാണ് സംശയം. യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ ശനിയാഴ്ച രാത്രി തന്നെ യുവതിയുടെ വീട്ടിൽ എത്തിയിരുന്നുവെന്നും ക്രൂരമായി മർദിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഞായറാഴ്ച വെളുപ്പിനെ ഇയാൾ ഇവിടെ നിന്നും പോയി. അന്ന് ഉച്ചയ്ക്കാണ് യുവതിയെ ഗുരുതരമായ നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. തുടർന്ന് ബസ് ജീവനക്കാരായ 2 പേർ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img