NEWS
പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
05/11/2025 06:02 PM IST
nila

കോഴിക്കോട്: പോക്‌സോ കേസിലെ ഇര പൊലീസ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ശുചിമുറിയിൽ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്താനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതിനിടെയാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സൂചന. പെൺകുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











