05:59pm 05 September 2026
NEWS
ആലപ്പുഴയിൽ സഹപാഠിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ


02/04/2025  11:18 AM IST
nila
ആലപ്പുഴയിൽ സഹപാഠിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ

പതിനേഴുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം പെൺകുട്ടി പ്രസവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത്. 

കഴിഞ്ഞ മാസമാണ് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച്‌ പെൺകുട്ടി പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.