NEWS
പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികവേഴ്ച്ചയിലേർപ്പെട്ട യുവതി അറസ്റ്റിൽ
25/09/2025 09:25 AM IST
nila

പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കോളജ് വിദ്യാർത്ഥിയായ പതിനേഴുകാരനെയാണ് നാൽപ്പത്തഞ്ചുകാരി തട്ടിക്കൊണ്ടുപോയി ലൈംഗികവേഴ്ച്ചയിലേർപ്പെട്ടത്.
കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമവായിയായ കോളേജ് വിദ്യാർത്ഥിയെയാണ് യുവതി തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയത്. മകനെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിവാഹിതയായ സ്ത്രീ കൗമാരക്കാരനെ പ്രലോഭിച്ച് കൂടെക്കൂട്ടുകയായിരുന്നു. കൗമാരക്കാരൻ ലൈംഗികചൂഷണത്തിന് വിധേയനായെന്ന് കണ്ടതിനെത്തുടർന്നാണ് യുവതിക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











