04:19am 11 February 2026
NEWS
പിഎൻബി സോൾജർതോൺ 2026 പ്രഖ്യാപിച്ചു
09/02/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പിഎൻബി സോൾജർതോൺ 2026 പ്രഖ്യാപിച്ചു
HIGHLIGHTS

പിഎൻബി ജിഎം (പിആർ&സിസിഡി) ദീപക് കുമാർ, പിഎൻബി ഇഡി ഡി. സുരേന്ദ്രൻ, മുഖ്യാതിഥി മേജർ ഡോ. സുരേന്ദ്ര പൂനിയ വിഎസ്എം, പിഎൻബി എംഡി & സിഇഒ അശോക് ചന്ദ്ര, പിഎൻബി ഇഡി ശ്രീ ബിഭു പി. മഹാപത്ര എന്നിവർ പിഎൻബി സോൾജർതോൺ 2026-ൻ്റെ ഉദ്ഘാടന വേളയിൽ.

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), തങ്ങളുടെ 132-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ‘പിഎൻബി സോൾജർതോൺ 2026’ പ്രഖ്യാപിച്ചു. ദ്വാരകയിലെ പിഎൻബി കോർപ്പറേറ്റ് ഓഫീസിൽ നടന്ന പ്രീ-ലോഞ്ച് ചടങ്ങോടെയാണ് രണ്ടാം പതിപ്പായ ഈ ഹാഫ് മാരത്തോണിൻ്റെ ഔദ്യോഗിക തുടക്കം.

ഇന്ത്യൻ സായുധസേനയെ ആദരിക്കുകയും ആരോഗ്യവും ഫിറ്റ്‌നസും ദേശീയ അഭിമാനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘റൺ വിത്ത് സോൾജിയേർസ്, റൺ ഫോർ സോൾജിയേർസ്’ എന്ന ആശയത്തിലാണ് സോൾജർതോൺ 2026 സംഘടിപ്പിക്കുന്നത്. 2026 ഏപ്രിൽ 5-നാണ് മത്സരം. 

ഇന്ത്യൻ ആർമിയുടെ മുൻ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസറും ലിംകാ ബുക്ക് റെക്കോർഡ് ജേതാവുമായ മേജർ ഡോ. സുരേന്ദ്ര പൂനിയ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പിഎൻബി എംഡി & സിഇഒ അശോക് ചന്ദ്ര, എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ, മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർ, സൈനിക-വെറ്ററൻ സമൂഹ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സോൾജർതോൺ 2026-ൻ്റെ ഔദ്യോഗിക നാമം, തീം, ടി-ഷർട്ട്, മെഡൽ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്‌തു. പിഎൻബി ഹാഫ് മാരത്തോൺ 2025-ൻ്റെ ഹൈലൈറ്റുകൾ അടങ്ങിയ ഷോർട്ട് ഫിലിമും പ്രദർശിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img