NEWS
പി എൻ പണിക്കർ ദേശീയ വായനദിന മാസാഘോഷം.
16/07/2026 06:13 PM IST
nila

പി എൻ പണിക്കർ ദേശീയ വായനാദിനമാസാഘോഷം, വായിച്ചു വളരുക ക്വിസ്, ചിത്രരചന മൽസരം എന്നിവ മുൻ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി യായിരുന്ന ടി കെ എ നായർ തിരുവനന്തപുരം കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്, വാർഡ് കൗൺസിലർ വേണു ഗോപാൽ ക്യാപ്റ്റൻ രാജീവ് സ്കൂൾ പ്രിൻസിപ്പൽ എന്നിവർ പങ്കെടുത്തു. വായിച്ചു വളരുക ക്വിസ് ചിത്രരചന മത്സരത്തിൽ ഏകദേശം 200 ഓളം കുട്ടികൾ വിവിധ വിവിധ സ്കൂളുകളിൽ നിന്നായി പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









