09:43am 27 September 2026
NEWS
ഗവ. സൈബര്‍പാര്‍ക്കില്‍ പിഎം വികസിത് ഭാരത്
റോസ്ഗർ യോജന ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു

28/11/2025  02:24 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗവ. സൈബര്‍പാര്‍ക്കില്‍ പിഎം വികസിത് ഭാരത് റോസ്ഗർ യോജന ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു

 

കോഴിക്കോട്: പിഎം വികസിത് ഭാരത് റോസ്ഗർ യോജനയെക്കുറിച്ച് (പിഎം-വിബിആർവൈ) ഗവ. സൈബര്‍ പാര്‍ക്ക് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചായിരുന്നു പരിപാടി.

ഇപിഎഫ് എൻഫോഴ്സ്മന്റ് ഓഫീസര്‍ പി ഷെലന്‍ ബോധവത്കരണ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

പിഎം-വിബിആർവൈ പദ്ധതിക്ക് കീഴിൽ തൊഴിലുടമകൾക്കും ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് തൊഴിൽദാതാക്കളെയും ജീവനക്കാരെയും ബോധവൽക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.‌

സർക്കാർ അംഗീകൃത ആനുകൂല്യങ്ങളെക്കുറിച്ചും ഇപിഎഫ്ഒ ചട്ടങ്ങളെക്കുറിച്ചും ജീവനക്കാര്‍ക്കിടയില്‍ കൃത്യമായ ധാരണ ഉറപ്പാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img