
ന്യൂഡൽഹി: താൻ സ്വന്തമായി വീടുവെച്ചില്ലെന്നും എന്നാൽ, നാലുകോടി പാവങ്ങൾക്ക് വീടുവെച്ച് നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എ.എ.പി. 'ആപ്ദ' (ദുരന്തം) ആയി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഞാൻ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല. പക്ഷെ, നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് വീടുവെച്ച് കൊടുക്കാനായി. ഇക്കാര്യം രാജ്യത്തിന് അറിയാം. - മോദി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചയ്ക്ക് ഡൽഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാൽ, ആപ് വെറും ആപ്ദ ആണെന്ന് ജനങ്ങൾക്ക് മനസ്സിലായി. മോദി 'മോദി' എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആപ്ദയെ ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല, ഞങ്ങൾ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം എഎപി നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.











