06:47am 30 April 2026
NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലേക്ക്
02/09/2025  10:55 AM IST
nila
പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശനത്തിനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. 2023 മെയ് മാസത്തിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മോദി മണിപ്പൂർ സന്ദർശിക്കുന്നത്. സെപ്റ്റംബർ 13-ന്  മോദി മണിപ്പൂരിലെത്തിമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. മണിപ്പൂരിന് പുറമേ മിസോറാമിലും മോദി ഇതേ ദിവസം സന്ദർശനം നടത്തും. 

പുതിയ ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി മിസോറാം സന്ദർശിക്കുന്നത്. മിസോറാമിലെ ഐസ്വാളിൽ നിന്ന് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ വിവിധ വകുപ്പുകളിലെയും നിയമപാലകരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക് മാനേജ്മെന്റ്, സ്വീകരണ പരിപാടികൾ, തെരുവുകൾ അലങ്കരിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അന്തിമ ഷെഡ്യൂൾ ലഭിച്ചിട്ടില്ലെന്ന് മണിപ്പൂരിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഫാലിലെ ഉദ്യോഗസ്ഥർക്ക് മോദിയുടെ സന്ദർശനം സ്ഥിരീകരിക്കാനായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img