03:35am 10 November 2026
NEWS
കേരളത്തിന് സ്വപ്ന സാക്ഷാത്ക്കാരം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
02/05/2025  07:32 AM IST
nila
കേരളത്തിന് സ്വപ്ന സാക്ഷാത്ക്കാരം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിന് ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.  മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാർ , ഡോ. ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിൻസെന്റ് എം.എൽ.എ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ക്ക് വേദിയിൽ സ്ഥാനമുണ്ടാകും. ക്ഷണം ഉണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചടങ്ങിൽ പങ്കെടുക്കില്ല. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനങ്ങളുടെ കേന്ദ്രബിന്ദുവാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.  

വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റൻ വേദിയിൽ ഇന്നു രാവിലെ 11 മണിക്കാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ​ഹിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെ തന്നെ പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. രാജ്ഭവനിലായിരുന്നു രാത്രിയിൽ പ്രധാനമന്ത്രി തങ്ങിയത്. ഇന്നു രാവിലെ 10.15 ന് പ്രധാനമന്ത്രി രാജ്ഭവനിൽ നിന്ന് ഇറങ്ങുന്ന മോദി പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നും 10.25 ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തേക്ക് തിരിക്കും. 10.40 മുതൽ 20 മിനിറ്റ് സമയം പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിക്കും. പിന്നാലെ 11:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് കൃത്യം ഒന്നരമണിക്കൂറിൽ പൂർത്തിയാവും.

കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും. രാവിലെ ഏഴ് മുതൽ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പ്രവേശനം പൊതുജനങ്ങളെ കടത്തിവിടും. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹന വ്യൂഹം മാത്രമേ കടത്തിവിടൂ. വിഴിഞ്ഞം പരിസരത്ത് പാർക്കിംഗിനടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം എസ് സി സെലസ്റ്റിനോ മെരിക്ക എന്ന പടു കൂറ്റൻ മദർഷിപ്പ് ആണ് കമ്മീഷനിംഗ് ദിവസം വിഴിഞ്ഞത് എത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img