04:30am 29 October 2026
NEWS
ബാലറ്റ് പേപ്പറിലും കോൺഗ്രസിന് തോൽവി; പരിഹസിച്ച് മോദി
28/10/2026  08:03 PM IST
nila
ബാലറ്റ് പേപ്പറിലും കോൺഗ്രസിന് തോൽവി; പരിഹസിച്ച് മോദി

 

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചിട്ടും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായിരുന്നില്ല, ഇതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ചൊല്ലിയുള്ള കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി കോൺ​ഗ്രസിനെ പരി​ഹസിച്ചത്. 

‘കോൺഗ്രസ് എത്ര സീറ്റുകൾ നേടിയിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ?’ എന്ന ചോദ്യവുമായി എക്സിലൂടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. പരിഹാസം കലർന്ന ഇമോജിയും പോസ്റ്റിനൊപ്പം പങ്കുവച്ചു.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. ഇ.വി.എം. ക്രമക്കേടുകൾ ആരോപിക്കുകയും തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമർശം.

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മത്സരിച്ച 12 സീറ്റുകളിലും കോൺഗ്രസിന് വിജയിക്കാനായില്ല. ഇതിൽ നാല് സീറ്റുകൾ നേരത്തേ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്നതായിരുന്നു. കർണാടകയിൽ ഭരണത്തിലിരിക്കെ ഒരു സീറ്റുപോലും നേടാനാകാത്തതും പാർട്ടിക്ക് വലിയ തിരിച്ചടിയായി.

ഇ.വി.എമ്മുകൾക്കെതിരായ ആരോപണങ്ങൾക്കിടയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാനാകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പാർട്ടിയെ പരിഹസിച്ചത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img