03:26pm 21 September 2026
NEWS
അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി ധ്വജാരോഹണം നിർവഹിച്ചു
25/11/2025  01:22 PM IST
nila
അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി ധ്വജാരോഹണം നിർവഹിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്ഷേത്ര ഗോപുരത്തിൽ കാവി പതാക ഉയർത്തി. രാവിലെ 11.58ന് ശേഷമായിരുന്നു പ്രധാന ചടങ്ങ്. പ്രധാന ക്ഷേത്രത്തിലെ പൂജയും ആരതിയും കഴിഞ്ഞാണ് ധ്വജാരോഹണം നടന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയായതിന്റെ പ്രതീകമായാണ് ധ്വജാരോഹണം നടന്നത്. 

മോദി 10 അടി ഉയരവും 20 അടി നീളവുമുള്ള ത്രികോണമാകൃതിയിലുള്ള കാവി പതാകയാണ് 191 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിൽ ഉയർത്തിയത്. പതാകയുടെ നടുവിൽ സൂര്യചിഹ്നവും അതിനുള്ളിൽ ‘ഓം’ ആലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആത്മാഭിമാനം, ഐക്യം, സാംസ്കാരിക പൈതൃകം എന്നിവയുടെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങളാണിവ. കൂടാതെ മന്ദാര–പാരിജാതങ്ങൾ ചേർന്ന് നിർമ്മിച്ച കോവിദാര (കാഞ്ചനാര) മരത്തിന്റെ അടയാളവും പതാകയിൽ ഉൾക്കൊള്ളുന്നു. സൂര്യചിഹ്നം ശ്രീരാമന്റെ സൂര്യവംശത്തെ സൂചിപ്പിക്കുന്നു.

ക്ഷേത്ര ഗോപുരത്തിന് മുകളിൽ 30 അടി ഉയരത്തിൽ പതാക പാറിപ്പറക്കും. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img