NEWS
പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു
04/01/2025 09:19 PM IST
nila

തിരുവനന്തപുരം: പൂവച്ചൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർത്ഥി അസ്‌ലമിനാണ് കുത്തേറ്റത്. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ അസ്ലാമിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അസ്ലാം. ഇതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ നാലുപേർ ചേർന്നാണ് അസ്ലാമിനെ അക്രമിച്ചത്.
ഇന്ന് ഉച്ചയോടെ പൂവച്ചൽ ബാങ്ക് നട ജംക്ഷനിൽ ആയിരുന്നു സംഭവം. ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. അന്നത്തെ സംഘർഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











