05:15pm 29 September 2026
NEWS
പ്ലസ് ടു വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ
01/06/2025  11:00 AM IST
nila
പ്ലസ് ടു വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്ട് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകൾ അനന്യയാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു പതിനേഴുകാരിയായ അനന്യയുടെ മൃതദേഹം.

തോട്ടുമുക്കം സെന്റ്‌തോമസ് ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അനന്യ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img