03:38pm 23 November 2026
NEWS
വിനോദയാത്രയിലെ സൗഹൃദം വിവാദമായി; ശൂരനാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി
23/11/2026  12:18 PM IST
nila
വിനോദയാത്രയിലെ സൗഹൃദം വിവാദമായി; ശൂരനാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി

ശാസ്‌താംകോട്ട: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. ആനയടി പുതുവാര്യത്ത് നിരഞ്ജനയിൽ സന്തോഷ്–രാജി ദമ്പതികളുടെ മകൻ നിരഞ്ജൻ (17) ആണ് മരിച്ചത്. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ ശൂരനാട് പൊലീസിൽ പരാതി നൽകി.

സ്കൂളിൽനിന്ന് വിനോദയാത്ര പോയപ്പോൾ പെൺസുഹൃത്തുമായി ഇടപഴകിയെന്നാരോപിച്ച് സ്കൂൾ അധികൃതർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

പെൺകുട്ടിയുമായുള്ള സൗഹൃദം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും ഇരുവരും ബാല്യകാല സുഹൃത്തുക്കളാണെന്നും വിശദീകരിച്ചിട്ടും അധ്യാപകർ വിദ്യാർഥിയെയും കുടുംബത്തെയും അധിക്ഷേപിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ ബന്ധുക്കൾ പ്രതിഷേധവുമായി മൃതദേഹം സ്കൂൾ വളപ്പിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img