
കൊച്ചി: വിവാഹ സീസണ്‍ ലക്ഷ്യമിച്ച് പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ അവതരിപ്പിച്ച് പ്ലാറ്റിനം ഗില്‍ഡ്. ലോകം അറിയാത്ത, ദമ്പതികള്‍ മാത്രം പങ്കിടുന്ന സ്വകാര്യ ബന്ധങ്ങളെയും, വാക്കുകളില്ലാത്ത ആഴമേറിയ അടുപ്പത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ ആഭരണ കളക്ഷന്‍. 95 ശതമാനം പരിശുദ്ധിയുള്ള പ്ലാറ്റിനത്തിലാണ് ഈ കളക്ഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. രണ്ട് പാതകള്‍ ഒന്നാകുന്നതിനെ സൂചിപ്പിക്കുന്ന ഇഴചേര്‍ന്ന രൂപകല്‍പ്പനകള്‍, ബന്ധത്തിലെ വൈരുദ്ധ്യങ്ങളെയും സൗഹൃദത്തെയും ഒപ്പിയെടുക്കുന്ന ഇരട്ട-ടോണ്‍ വിശദാംശങ്ങള്‍ എന്നിവ പുതിയ ശേഖരത്തിന്റെ സവിശേഷതയാണ്. നൂതനവും എന്നാല്‍ കാലാതീതവുമായ രൂപകല്‍പ്പനകള്‍ക്ക് മിഴിവേകി ഡയമണ്ട് ആക്‌സന്റുകളും മൃദുവായ വളവുകളും ലളിതമായ വരകളും ഓരോ മോതിരത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മുംബൈയില്‍ വെച്ചാണ് പുതിയ ശേഖരം അവതരിപ്പിച്ചത്. ഇത് വെറും മോതിരങ്ങളല്ല, മറിച്ച് ഓരോ പ്രണയകഥയുടെയും സ്വകാര്യമായ ഭാഷയുടെ ഭാഗമാണ്. ആംഗ്യങ്ങളിലൂടെയും, ഒരേ താളത്തിലുള്ള മനസ്സിലാക്കലിലൂടെയും വളരുന്ന യഥാര്‍ത്ഥ ബന്ധങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓരോ ഡിസൈനും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റിഥം ഓഫ് അസ്, അസ് അണ്‍ടില്‍ ഇന്‍ഫിനിറ്റി, ലൂപ്ഡ് ഇന്‍ ലവ്, ട്വിന്‍ ഫ്ളെെയിംസ്, ദി ലാസ്റ്റ് എമ്പറേസ്, ബ്ലെന്‍ഡഡ് ഇന്‍ ലവ്, പെര്‍ഫക്ട് സിങ്ക് തുടങ്ങി പ്രണയത്തിന്റെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിലാണ് കളക്ഷന്‍ ഒരുക്കിയത്. പ്ലാറ്റിനം ലവ് ബാന്‍ഡ്സിന്റെ ഏറ്റവും പുതിയ കളക്ഷന്‍ രാജ്യത്തെ പ്രമുഖ ജ്വല്ലറി റീട്ടെയില്‍ സ്റ്റോറുകളിലും, https://platinumdaysoflove.com/ എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
Photo Courtesy - Google








