04:59pm 10 November 2026
NEWS
സ്‌കൂൾ കെട്ടിടത്തിനുമേൽ വിമാനം തകർന്നുവീണു
21/07/2025  03:18 PM IST
nila
സ്‌കൂൾ കെട്ടിടത്തിനുമേൽ വിമാനം തകർന്നുവീണു

ബംഗ്ലാദേശിലെ ധാക്കയിൽ സ്‌കൂൾ കെട്ടിടത്തിനുമേൽ വിമാനം തകർന്നുവീണു. ബംഗ്ലാദേശി എയർഫോഴ്‌സിന്റെ പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്. മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് കാമ്പസിലാണ് ബംഗ്ലാദേശി എയർഫോഴ്‌സിന്റെ എഫ്-7 ബിജിഐ വിമാനം തകർന്നുവീണത്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അപകടം നടക്കുമ്പോൾ വിദ്യാർഥികൾ സ്‌കൂളിലുണ്ടായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ സ്‌കൂൾ കെട്ടിടത്തിൽനിന്ന് പുകയുയരുന്നതും അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതും വ്യക്തമാണ്. അപകടത്തിൽപ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അപകടകാരണം വ്യക്തമല്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img