03:28am 13 November 2026
NEWS
തനത് വരുമാനം വർധിപ്പിക്കാൻ പദ്ധതി
24/02/2026  10:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തനത് വരുമാനം വർധിപ്പിക്കാൻ പദ്ധതി

കൊച്ചി: നഗരസഭയുടെ തനത് വരുമാനം പത്ത് ശതമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. ഇതിനായി സബ് കമ്മിറ്റി രൂപീകരിക്കും. നികുതി ചോർച്ച പരിഹരിക്കുന്നതിനായി നഗരപരിധിയിലുള്ള എല്ലാ കെട്ടിടങ്ങളേയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാപ്പ് ചെയ്യും. ക്യു ആർ കോഡ് പതിപ്പിച്ച അംഗീകൃത പരസ്യ ബോർഡ് സംവിധാനം ഏർപ്പെടുത്തും. ക്യു ആർ കോഡ് ഇല്ലാത്ത പരസ്യ ബോർഡുകൾ നീക്കം ചെയ്ത്  പിഴ ഈടാക്കും. പ്രൊഫഷണൽ ടാക്സ് പിരികേണ്ട വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കി നികുതി പിരിവ് കാര്യക്ഷമമാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. സിനിമ തിയേറ്ററുകൾ, മാളുകൾ, ഹോട്ടലുകൾ, ഹോട്ടലുകൾ, അമ്യുസ്മെന്‍റ്പാർക്കുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയ സ്‌ഥലങ്ങളിൽ പരിശോധനയ്ക്ക് കൂടുതൽ ജീവനക്കാരെ വിന്യസിക്കും. വിനോദ നികുതി കാര്യക്ഷമമായി പിരിച്ചെടുക്കും. നികുതി ഇതര വരുമാനങ്ങളും കുടിശ്ശികകളും കൃത്യസമയത്ത് പിരിച്ചെടുക്കുന്നതിനായി പ്രത്യേക റവന്യു റിക്കവറി സെൽ രൂപീകരിക്കും. മുപ്പത് കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img