
ദോഹ: റീലുകളും ഷോർട് ഫിലിമുകളും കണ്ടന്റ് ക്രിയേഷനുകളും വഴി ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്ലാൻ സിയുടെ വിജയയാത്ര ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച “പ്ലാൻ സി – ഫിയസ്റ്റാ നൈറ്റ്” ദോഹയിൽ കലാസാംസ്കാരിക നിറസാന്നിധ്യങ്ങളോടെ അരങ്ങേറി.ദോഹയിലെ മദീനത്തിലെ ഡൈനാമിക് സ്പോർട്സിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്ലാൻ സി-യുടെ മുന്നിലും പിന്നിലും അണിനിരന്ന കലാകാരന്മാരും സുഹൃത്തുക്കളും, മാധ്യമ–സാംസ്കാരിക രംഗത്തെ പ്രമുഖരും സാന്നിധ്യം വഹിച്ചു.
സിനിമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകുന്ന ദോഹയിലെ പ്രിയപ്പെട്ട ചന്ദ്രമോഹൻ, ഹരിപ്രശാന്ത് വർമ്മ, RJ സൂരജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം, പ്ലാൻ സി-യുടെ പിന്നണിയിലെ നെടുംതൂണുകളായ ഡയറക്ടർ സുഹൈൽ കൊരമ്പയിൽ, ക്യാമറ കൈകാര്യം ചെയ്യുന്ന ഷംനാസ് സുലൈമാൻ എന്നിവരെയും ആദരിച്ചു.
റിയാസ് കരിയാട്, റീലോവ് രാമചന്ദ്രൻ, ഷബിത്, ജാൻസി റാണി, ഫൗസിയ എന്നിവരുടെ സംഗീതവിരുന്നിനാലും, സുനീതി & ടീം അവതരിപ്പിച്ച ആവേശഭരിതമായ നൃത്തപരിപാടികളാലും നിറഞ്ഞു.അബ്ദുൽ റൗഫ് കൊണ്ടോട്ടി, അഡ്വ. ജാഫർ ഖാൻ, ലാസ ഇവന്റ് ഗഫൂർ കാലിക്കറ്റ്, വൺ ടുവൺ മീഡിയ മൻസൂർ അലി, പ്രജിത് രാമകൃഷ്ണൻ, സ്‌കൈ മീഡിയ പ്രേം സിംഗ്, മഹ്‌റൂഫ് എന്നിവർ പങ്കെടുത്തു.അനൂപ് സ്വാഗതവും ഹാഫിസ് നന്ദിയും പറഞ്ഞു.മഞ്ജു, മനോജ്, ശാന്തിഎന്നിവർ
അവതാരകരായിരുന്നു
ഷൂട്ടുകളെ ഉത്സവങ്ങളാക്കി, ജീവിതങ്ങളെ കഥകളാക്കി അഭ്രപാളിയിൽ പകർത്തിയ പ്ലാൻ സി, ഇന്ന് ഒരു പേരിലുപരി ഓരോ സൃഷ്ടിയിലൂടെയും വൺ മില്യൺ വ്യൂസ് പിന്നിട്ട കലാസൃഷ്ടികളുടെ കൂട്ടായ്മയായി മാറിയിട്ടുണ്ട്.











