NEWS
പി.കെ.എം. ചേക്കു: പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തന രംഗത്തെ വേറിട്ട പോരാളി
08/06/2025 10:57 AM IST

വാഴക്കാട്: മാവൂർ ഗ്രാസിം കമ്പനിയുടെ ജല-വായു മലിനീകരണത്തിനെതിരെ നടന്ന ചാലിയാർ സമരം ഉൾപ്പെടെ ഒട്ടേറെ ജനകീയ പ്രതിരോധസമരങ്ങളുടെ മുഖ്യ സംഘാടകനായും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നടന്ന നിയമ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായും ഒരു മനുഷ്യായുസ്സ് മുഴുവൻ നിറഞ്ഞു നിന്ന പി.കെ.എം ചേക്കു സാഹിബിന്റെ നിര്യാണം നാടിന്റെ നൻമ വഴിയിലെ തീരാ നഷ്ടമായി. ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അനുഷോചിച്ചു. വാഴക്കോട് ഓർബിറ്റ് അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുശോചന ചടങ്ങിൽ , , അഡ്വ : പിഎ പൗരൻ , ഷുക്കൂർ വാഴക്കാട് , സുന്ദർ രാജ് ,നസ്റുല്ല വാഴക്കാട്, അൻവർ ഷരീഫ് , ബി. പി. എ റഷീദ് , എൻ . എ റഹ്മാൻ , അബൂബക്കർ ആക്കോട് ,എം.പി ചന്ദ്രൻ , രാജൻ അക്കോട്, ബാബു വാഴക്കാട് സി.കെ അബൂബക്കർ , ജമാലുദീൻ എക്സൽ , മുസ്തഫ തുടങ്ങി വർ സംബദ്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











