NEWS
ബെംഗളൂരുവിലേക്ക് പോയ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; നാലു മലയാളികൾക്ക് ദാരുണാന്ത്യം
23/03/2026 07:44 AM IST
nila

ബെംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപത്ത് ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
പി.കെ.ട്രാവൽസിന്റെ സ്ലീപർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











